വിവിധ സ്ഥാപനങ്ങളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

post

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ഓഫീസുകളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷം ഡയറക്ടർ ഡോ. എം. സത്യൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിജ്ഞാനമുദ്രണം പ്രസ്, വിൽപ്പനവിഭാഗം, ഭരണവിഭാഗം, അക്കാദമിക് വിഭാഗം ജീവനക്കാർ തൈകൾ നട്ട് പരിസ്ഥിതിദിനത്തിന്റെ ഭാഗമായി.

സംസ്ഥാന വിവരാവകാശ കമ്മീഷൻ ഓഫീസിൽ സംഘടിപ്പിച്ച ആഘോഷപരിപാടി സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ, കമ്മീഷൻ ഓഫീസ് വളപ്പിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർമാർ, ഓഫീസ് സെക്രട്ടറി, മറ്റ് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപ്പറേഷന്റെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ഹെഡ് ഓഫീസിലും യൂണിറ്റുകളായ പ്രഭുറാം മിൽസ്, എടരിക്കോട് ടെക്‌സ്‌റ്റൈൽസ്, മലബാർ സ്പിന്നിംഗ് & വീവിങ് മിൽസ്, കോമളപുരം സ്പിന്നിംഗ് & വീവിങ് മിൽസ്, കോട്ടയം ടെക്‌സ്‌റ്റൈൽസ്, ഉദുമ ടെക്‌സ്‌റ്റൈൽ മിൽസ്, ഹൈ-ടെക് വീവിങ് മിൽസ് എന്നിവിടങ്ങളിലും തൊഴിലാളികളും ജീവനക്കാരും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ചും അന്താരാഷ പരിസ്ഥിതി ദിനം ആചരിച്ചു.