ഗ്രീന്‍ കേരള റൈഡ്-2025 ഉദ്ഘാടനം ചെയ്തു

post

കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍   ചാത്തന്നൂര്‍ എസ് എന്‍ കോളേജില്‍   സംഘടിപ്പിച്ച ഗ്രീന്‍ കേരള റൈഡ്-2025 ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ് അധ്യക്ഷയായി. പ്രകൃതിയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന കാര്‍ബണ്‍ ഉദ്വമനത്തിന്റെ അളവ് കുറയ്ക്കുകയാണ് ലക്ഷ്യം.  ഓഫീസുകളിലേക്കുള്ള യാത്രയ്ക്കായി പരമാവധി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക, സ്വകാര്യ വാഹനത്തില്‍ ഒറ്റയ്ക്ക് ഓഫീസില്‍ വരുന്നവര്‍ സഹപ്രവര്‍ത്തകരുമായി ഒരുമിച്ച് വാഹന പൂളിംഗ് അനുവര്‍ത്തിക്കുക, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്നും ഒരു വാഹനത്തില്‍ ഓഫീസില്‍ എത്തുന്നതിനുള്ള കമ്മ്യൂണിറ്റി പൂളിംഗ് നടപ്പാക്കുക, സൈക്കിള്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, എസി, ഇലക്ട്രോണിക് ഉപകരണങ്ങളുടെ  അമിതമായ ഉപയോഗം കുറയ്ക്കുക എന്ന സന്ദേശം ഉള്‍പ്പെടുത്തി   ബോതവത്കരണം നടത്തി. എസ്.എന്‍. കോളേജും ചാത്തന്നൂര്‍ എന്‍.എസ്.എസ് യൂണിറ്റും  ഇത്തിക്കര ബ്ലോക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി എസ്.എന്‍. കോളേജും അങ്കണത്തില്‍ തൈ നടലും മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും ചെയ്തു. ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനിത രാജീവ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ സജില, ബ്ലോക്ക് സെക്രട്ടറി ഷിബി, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍മാര്‍,  ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍  പങ്കെടുത്തു.