ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്ര നിരോധിച്ച ഉത്തരവ് പിൻവലിച്ചു

post

ജില്ലയിലെ ജലാശങ്ങളിലും തോടുകളിലും കായലുകളിലും സർവ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സർവ്വീസ് നിരോധിച്ചുകൊണ്ടുള്ള മേയ് 25 ലെ ഉത്തരവ് പിൻവലിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയിൽ മഴ കുറഞ്ഞതിനാലും കാലാവസ്ഥ വകുപ്പിന്റെ അടുത്ത ആഞ്ചു ദിവസത്തെ മഴ പ്രവചനത്തിൽ ജില്ലയിൽ പച്ച ജാഗ്രത (നേരിയ തോതിലുള്ള മഴ) പ്രവചിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് ഉത്തരവ് പിൻവലിച്ചത്. ആലപ്പുഴ ബീച്ചിൽ നടന്നുവരുന്ന അഡ്വഞ്ചർ ടൂറിസത്തിന് ഏർപ്പെടുത്തിയ നിരോധനത്തിന് ഈ ഉത്തരവ് ബാധകമല്ല. മതിയായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടും ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും സർവ്വീസ് തുടരാമെന്ന് കളക്ടർ അറിയിച്ചു.