എന്റർപ്രണർഷിപ് ഡെവലപ്മെന്റ് വിഷയത്തിൽ അധ്യാപക നിയമനം

നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് വിഷയത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. എം കോം, ബി എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജൂൺ അഞ്ചിന് രാവിലെ 10.30 ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 9744267674