കവചം മുന്നറിയിപ്പ്: കണ്ണൂരിൽ സൈറണുകൾ മുഴങ്ങും

post

കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 20ന് കണ്ണൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ഗവ.സിറ്റി ഹയർ സെക്കൻഡറി സ്‌കൂൾ കണ്ണൂർ, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ തിരുവങ്ങാട്, ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ആറളം ഫാം, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പെരിങ്ങോം, സൈക്ലോൺ ഷെൽട്ടർ കതിരൂർ, പ്രീമെട്രിക് ഹോസ്റ്റൽ ബോയ്സ് നടുവിൽ, ഗവ ഹയർസെക്കൻഡറി സ്കൂൾ മുഴപ്പിലങ്ങാട്, ഗവ ഹയർ സെക്കൻഡറി സ്കൂൾ രാമന്തളി, ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ, ഗവഹയർ സെക്കൻഡറി സ്കൂൾ മാട്ടൂൽ, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് തലശ്ശേരി എന്നിവിടങ്ങളിലെ സൈറണുകൾ മെയ് 20 ചൊവ്വാഴ്ച വെകുന്നേരം അഞ്ച് മണിക്ക് മുഴങ്ങും.