ഡ്രൈവർ നിയമനം

post

അഴീക്കോട് മത്സ്യഫെഡ് ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് എന്ന അന്തിപച്ചയിലേക്ക് ഡ്രൈവര്‍ കം സെയില്‍സ്മാന്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയിലും സെയില്‍സിലേക്ക് കമ്മീഷന്‍ വ്യവസ്ഥയിലും ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മേയ് 22 ന് രാവിലെ 11 മണിക്ക് ആയിക്കര ഹാര്‍ബറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ബേസ് സ്റ്റേഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: mfedknr@yahoo.com ഫോണ്‍: 7025233647

ബസ് ഡ്രൈവര്‍ നിയമനം

പയ്യന്നൂര്‍ ഗവ. റെസിഡന്‍ഷ്യല്‍ വനിത പോളിടെക്നിക്ക് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. പത്ത് വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, ലൈസന്‍സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മേയ് 26 ന് രാവിലെ പത്ത് മണിക്ക് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9495535206, 9447685420, 04985295101