സൗജന്യ തൊഴിൽ പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം
 
                                                കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ 18-45 പ്രായമുള്ള യുവാക്കൾക്ക് ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു. ബാങ്ക്  വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്ത് നൽകും. താൽപര്യമുള്ളവർ ജൂൺ ഏഴിന്  മുൻപായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിനായി 0481- 2303307,2303306 നമ്പറിൽ ബന്ധപ്പെടുക.










