അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് : അംഗങ്ങള്‍ ഡേറ്റാ രജിസ്ട്രേഷന് പരിശോധിക്കണം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് അംഗങ്ങള്‍ http://services.unorganisedwssb.org/index.php/home ലിങ്കില്‍ രജിസ്ട്രേഷന് ഡാറ്റ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ് ലോഡ് ചെയ്യണമെന്ന് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. നിലവില്‍ അംഗത്വം മുടങ്ങിയ പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ വിവരങ്ങള്‍ നല്‍കണം. അവസാന തീയതി: ജൂലൈ 31. ഫോണ്‍: 0474-2749847.