ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക് ആയുര്‍വേദ തെറാപിസ്റ്റിനെ (പുരുഷന്‍) നിയമിക്കുന്നു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. പ്രായപരിധി: 2025 മെയ് എട്ടിന് 40 വയസ്. 14,700 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍, ആശ്രാമം പി ഒ, കൊല്ലം 691002 എന്ന വിലാസത്തില്‍ അയക്കണം. www.nam.kerala.gov.in ല്‍ അപേക്ഷ ഫോം ലഭിക്കും. അവസാന തിയതി: മെയ് 26. ഫോണ്‍: 8848002961.