കെഎസ്ആർടിസി ഗവി യാത്ര മേയ് 15 ന്

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മേയ് 15 ന് സ്പെഷ്യൽ ഗവി യാത്ര നടത്തുന്നു. 15 ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഗവി, പരുന്തൻപാറ, കുമളി, കമ്പം, രാമക്കൽ മേട് എന്നിവ സന്ദർശിച്ച്18 ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണം, താമസം, കുട്ടവഞ്ചി സഫാരി, ജീപ്പ് സഫാരി എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. കെഎസ്ആർടിസി പ്രൊഫഷണൽ ഗൈഡുമാരുടെ സേവനം യാത്രയിലുടനീളം ലഭിക്കും. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 9895859721 നമ്പറുകളിൽ ബന്ധപ്പെടാം.