ലൂക്ക് ജെറവുമായി അഭിമുഖം കൈറ്റ് വിക്ടേഴ്സിൽ

post

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഡിസംബർ അഞ്ച് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ഇൻസ്റ്റലേഷൻ കലാകാരനായ ലൂക്ക് ജെറവുമായുള അഭിമുഖം സംപ്രേഷണം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര പ്രദർശനമായ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഡിസംബർ 5 - നു നടക്കുന്ന 'മ്യൂസിയം ഓഫ് ദി മൂൺ' പ്രിവ്യു ശാസ്ത്രത്തിന്റെയും കലയുടെയും അതിമനോഹരമായ ഒത്തുചേരലാണ് ലൂക്ക് ജെറാമിന്റെ ഈ സൃഷ്ടി. നാസയുമായി സഹകരിച്ച് തയാറാക്കിയിട്ടുള്ള ഈ പരിപാടി ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. ഇതിന്റെ വിശദാശംങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്.