29 ന് ജലവിതരണം മുടങ്ങും

post

കുമാരപുരം- പൂന്തി റോഡിൽ ശ്രീചിത്ര കോർട്ടേഴ്സ് റോഡിനു മുൻപിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ  ഭാഗമായി ജലവിതരണം തടസ്സപ്പെടും.

ഏപ്രിൽ 29 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പൂന്തി റോഡ്, കുമാരപുരം, ഐറ്റിക്കോണം , ലാൻഡ് ഡൗൺ പാർക്ക്, ഈറോഡ് കോളനി, അണമുഖം, ആനയറ, കടകംപള്ളി, വെൺപാലവട്ടം, ഒരുവാതിൽക്കോട്ട, കരിക്കകം , വേളി, കൊച്ചുവേളി, വലിയവേളി,  വെട്ടുകാട്, മാധവപുരം, പൗണ്ടുകടവ് എന്നീ ഭാഗങ്ങളിലാണ് പൂർണമായോ ഭാഗികമായോ ശുദ്ധജല വിതരണം തടസ്സപ്പെടുക. ഉപഭോക്താക്കൾ മുൻകരുതലുകൾ  സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.