അങ്കണവാടി കം ക്രഷ് സെന്ററിലേക്ക് വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ നിയമനം

post

എടക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള കണ്ണൂര്‍ കോര്‍പറേഷന്‍ ചേലോറ സോണല്‍ സെന്റര്‍ നമ്പര്‍ 56 വലിയകുണ്ട് കോളനി അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിലേക്ക് വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസായവര്‍ക്ക് ഹെല്‍പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷകര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ചേലോറ സോണല്‍ ഡിവിഷന്‍ 16 പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷാ ഫോറം ചക്കരക്കല്‍ ഇരിവേരി സി എച്ച് സിക്ക് സമീപമുള്ള എടക്കാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ 24 വരെ സ്വീകരിക്കും. ഫോണ്‍: 0497 2852100