ഫാര്‍മസിസ്റ്റ് നിയമനം

post

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോട്ടേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഫാര്‍മസിസിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം) അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഹാര്‍മസി (ഡി.ഫാം) ബിരുദമുള്ള, പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമാണ്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 16 ന് രാവിലെ 11.30 ന് അഭിമുഖത്തിന് ഹാജരാകണം. വെബ്സൈറ്റ്: gmckannur.edu.in