ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ജില്ലാ ആരോഗ്യ വകുപ്പിന്റെയും കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് 19,22 എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു. ശാസ്ത്ര സാങ്കേതിക ആരോഗ്യ മേഖലകളിൽ വലിയ വളർച്ച ഉണ്ടായിട്ടും അപരിഷ്കൃതമായ രീതികൾ ചിലർ ഇന്നും പിൻതുടരുന്നു എന്നത് അങ്ങേയറ്റം നിരാശാജനകമാണെന്ന് എം.എൽ.എ പറഞ്ഞു.
ഈ വർഷത്തെ ലോകാരോഗ്യ ദിനം ഊന്നൽ നൽകുന്നത് അമ്മയുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തിനാണ്. 'ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാ നിർഭരമായ ഭാവി' എന്നതാണ് പ്രമേയം.
പരിപാടിയുടെ ഭാഗമായി 'പ്രസവ സമയത്തെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം' എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ച നടന്നു. ഡോ. കെ.വി ജൂബൈരിയത്ത്, ഡോ. തങ്കമണി, ഡോ. ആശിഷ് ബെൻസ്, ഡോ. ബേബി സുഭദ്ര, ഡോ. ഷീജ രാധാകൃഷ്ണൻ, വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസർ സി.എ ബിന്ദു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. സി.പി ബിജോയ് മോഡറേറ്ററായി.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രേഖ അധ്യക്ഷയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. കെ അനിൽകുമാർ, ഡി.എം.ഒ (എച്ച്) ജില്ലാ സർവേലൻസ് ഓഫീസർ ഡോ. അനീറ്റ കെ ജോസി, ഡിഎംഒ (എച്ച്) എം.സി.എച്ച് ഓഫീസർ ടി.ജെ പ്രീത, ഡിഎംഒ (എച്ച്) ടെക്നിക്കൽ ഓഫീസർ എം.ബി മുരളി, ഡി.എം.ഒ (എച്ച്) ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി. സുധീഷ്, കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.ടി ചന്ദ്രമോഹൻ, കൃഷ്ണമേനോൻ കോളേജ് എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. നിധീഷ് കെ.പി തുടങ്ങിയവർ പങ്കെടുത്തു.