എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞവർക്ക് വെക്കേഷൻ കോഴ്‌സുകൾ

post

കേരള സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡി, തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞവർക്കുള്ള വെക്കേഷൻ കോഴ്‌സുകൾക്ക് (കമ്പ്യൂട്ടർ, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, ലൈഫ് സ്‌കിൽസ് ആന്റ് യോഗ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐ.ടി, വെബ്ഡിസൈൻ, ടാലി എന്നിവയിൽ 2 മാസ കോഴ്സുകൾ) ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഐ എച് ആർ ഡി യുടെ സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് 9447005050, 9846571003. വെബ്സൈറ്റ് : www.modelfinishingschool.org.