കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

മാവേലിക്കര ഐ.എച്ച്.ആര്‍.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലൈബ്രറി ഓട്ടോമേഷന്‍ ട്രയിനിങ്, സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ ഏഴിന് രാവിലെ 10ന് കോളജില്‍ എത്തണം. ഫോണ്‍: 9495069307, 8547005046, 9495106544.