മയ്യില്‍ ബസ്സ്റ്റാന്റ് മുതല്‍ കടൂര്‍മുക്ക് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ഇരിക്കൂര്‍ ബ്ലോക്കില്‍ മയ്യില്‍ വള്ളിയോട്ട് കടൂര്‍മുക്ക് വേളംഗണപതി ടെമ്പിള്‍ ചെക്യാട്ടുകാവ് റോഡില്‍ എഫ്ഡിആര്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മയ്യില്‍ ബസ്സ്റ്റാന്റ് മുതല്‍ കടൂര്‍മുക്ക് വരെ മാര്‍ച്ച് 26 മുതല്‍ രണ്ടാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി അക്രഡിറ്റഡ് എഞ്ചിനിയര്‍ അറിയിച്ചു.