എൽ.ബി.എസിൽ വിവിധ വെക്കേഷൻ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

post

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പൈതൺ സർട്ടിഫിക്കറ്റ് കോഴ്സ്, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജിഎസ്ടി യൂസിംഗ് ടാലി, കംപ്യൂട്ടർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ കോഴ്സുകളിൽ ഏപ്രിൽ 2 നകം പ്രവേശനം നേടണം. www.lbscentre.kerala.gov.in വെബ്സൈറ്റ് മുഖേനയും നേരിട്ടും അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.