കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവ്

post

മാടായി ഗവ.ഐ.ടി.ഐ യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (കോപ) ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.ടെക്/ബിഇ, ഒരു വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം/പി.ജി.ഡി.സി.എ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി മാർച്ച് 25 ന് രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ : 04972876988