ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ്ടെക്നീഷ്യന്‍ ഒഴിവ്

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവ്. നാഷണല്‍ വണ്‍ ഹെല്‍ത്ത് പ്രോഗ്രാം ഫോര്‍ പ്രിവെന്‍ഷന്‍ ആന്റ് കണ്ട്രോള്‍ ഓഫ് സൂനോസിസ് (എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ്) പദ്ധതിക്ക് കീഴിലും നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി (ആന്റി റിട്രോവൈറല്‍ തെറാപ്പി) സെന്ററിലുമാണ് ഓരോ ഒഴിവുകളുള്ളത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. മാര്‍ച്ച് 17ന് രാവിലെ 11.30ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് എ.ആര്‍.ടി സെന്ററിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയിലെ നിയമനം. ബി.എസ്.സി എം.എല്‍.ടിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം.
ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ് പദ്ധതിക്ക് കീഴിലെ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയും നൈപുണ്യ പരിശോധനയും മാര്‍ച്ച് 18ന് രാവിലെ 11.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. തുടര്‍ന്ന് അഭിമുഖവും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ ദിവസം രാവിലെ 11ന് മുമ്പായി യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ gmckannur.edu.in ല്‍ ലഭ്യമാണ്.