ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

post

സ്ഥിരം ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു

13ന് പുലർച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരത്തുനിന്ന് 13ന് പകൽ 2.15ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്തെത്തും.

അധിക സ്റ്റോപ്പുകൾ (തീയതി, ട്രെയിൻ, താൽക്കാലിക സ്റ്റോപ് എന്നീ ക്രമത്തിൽ)

13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂർ പാസഞ്ചർ (56706)- ചിറയിൻകീഴ്, കടയ്ക്കാവൂർ, ഇടവ, മയ്യനാട്

13- തിരുവനന്തപുരം - ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12624)-കഴക്കൂട്ടം, കടയ്ക്കാവൂർ, ചിറയിൻകീഴ്

13- തിരുവനന്തപുരം- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12696) - കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ

13- നാഗർകോവിൽ- മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) - ബാലരാമപുരം, തിരുവനന്തപുരം സൗത്ത്

12- മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ് (16348) - കടയ്ക്കാവൂർ

12 - മധുര- പുനലൂർ എക്‌സ്പ്രസ് (16729) - പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത്

13- നാഗർകോവിൽ- മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) - ബാലരാമപുരം, തിരുവനന്തപുരം സൗത്ത്

13- കൊല്ലം -ചെന്നൈ എഗ്മൂർ എക്‌സ്പ്രസ് (20636) - തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി

11- ലോകമാന്യതിലക് - തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345) തുറവൂർ, മാരാരിക്കുളം, പരവൂർ, കടയ്ക്കാവൂർ

11- സെക്കന്ദരാബാദ്- തിരുവനന്തപുരം എക്‌സ്പ്രസ് (17230) - ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്

12- മംഗളൂരു സെൻട്രൽ -കന്യാകുമാരി എക്‌സ്പ്രസ് (16649) - മയ്യനാട്, കടയ്ക്കാവൂർ

12 - ഷൊർണൂർ - തിരുവനന്തപുരം- വേണാട് എക്‌സ്പ്രസ് (16301) - മുരുക്കുംപുഴ

12 - മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് (16605)- മാരാരിക്കുളം

12- നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ്- നാഗർകോവിൽ ടൗൺ വീരനല്ലൂർ, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം

12- കന്യാകുമാരി- പുനലൂർ പാസഞ്ചർ (56706) നാഗർകോവിൽ ടൗൺ, വീരനല്ലൂർ, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള

12 - ഗുരുവായൂർ- ചെന്നൈ എഗ്മൂർ എക്‌സ്പ്രസ് (16128)- തുറവൂർ, മാരാ രിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്

12- മധുര- തിരുവനന്തപുരം എക്‌സ്പ്രസ് (16344)- പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട

12 - മംഗളൂരു -തിരുവനന്തപുരം എക്‌സ്പ്രസ് (16603) - തുറവൂർ, മാരാരിക്കു ളം, പേട്ട

12- ചെന്നൈ സെൻട്രൽ -തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12695) - പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, പേട്ട

13- തിരുവനന്തപുരം -മംഗളൂരു മലബാർ എക്‌സ്പ്രസ് (16629) - മയ്യനാട്

12- മംഗളൂരു- തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് (16630) മയ്യനാട്

12 - മൈസൂർ -തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് ( 16315) - തുറവൂർ, മാരാരിക്കുളം

13- ഷാലിമാർ -തിരുവനന്തപുരം എക്‌സ്പ്രസ് (22641) - മാരാരിക്കുളം, തുറവൂർ

സമയ പുനഃക്രമീകരണം

കന്യാകുമാരിയിൽനിന്ന് 13ന് രാവിലെ 10.10നുള്ള മംഗളൂരു എക്‌സ്പ്രസ് (16525) ഒരു മണിക്കൂർ വൈകി 11.10നാകും പുറപ്പെടുക

13ന് പകൽ 1.25ന് തിരുവനന്തപുരം നോർത്തിൽനിന്നുള്ള നാഗർകോവിൽ പാസഞ്ചർ (56310) 35 മിനിറ്റ് വൈകി പകൽ രണ്ടിനാകും പുറപ്പെടുക.