വനിതാ ദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി

അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പ് വനിതകളുടെ ബൈക്ക് റാലി സംഘടിപ്പിക്കും. മാർച്ച് 8ന് വൈകിട്ട് 5 മണിക്ക് കവടിയാർ ഗോൾഫ് ക്ലബ്ബിൽ നിന്നാരംഭിക്കുന്ന റാലി മാനവീയം വീഥിയിൽ സമാപിക്കും.