ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കളിമൺ ഉത്പന്നങ്ങൾ വിപണിയിലെത്തുന്നു

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി കളിമൺപാത്ര നിർമ്മാണ വികസന കോർപറേഷൻ കളിമൺ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നു. മാർച്ച് 5 രാവിലെ 10.30 ന് സെക്രട്ടേറിയറ്റിൽ പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉത്പന്നങ്ങളുടെ ആദ്യവിൽപ്പന നടത്തും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഏറ്റുവാങ്ങും. കോർപറേഷൻ ചെയർമാൻ കെ എൻ കുട്ടമണി അധ്യക്ഷനാകും.
തമ്പാനൂർ, ഓവർ ബ്രിഡ്ജ്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, കിള്ളിപ്പാലം, മണക്കാട്, ഈഞ്ചക്കൽ, തകരപ്പറമ്പ്, ആറ്റുകാൽ തുടങ്ങിയ പ്രദേശങ്ങളിൽ കോർപറേഷന്റെ സ്റ്റാൾ പ്രവർത്തിക്കും.