ഇമ്മ്യൂണൈസേഷൻ കുറവുള്ള പ്രദേശങ്ങൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു

ഏഴ് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കി
ജില്ലയിൽ കുട്ടികളുടെ ഇമ്മ്യൂണൈസേഷനിൽ ജില്ലാ ശരാശരിയേക്കാൾ കുറവുള്ള വെള്ളമുണ്ടയിൽ ആരോഗ്യ പ്രവർത്തകരുടെ വിദഗ്ധ സംഘം സന്ദർശിച്ചു. ഇമ്മ്യൂണൈസേഷൻ പട്ടിക പ്രകാരമുള്ള പ്രതിരോധ കുത്തിവെപ്പുകൾ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രദേശത്ത് സന്ദർശനം നടത്തിയത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ഇമ്മ്യൂണൈസേഷൻ ടാസ്ക് ഫോഴ്സ് യോഗത്തിലെ തീരുമാന പ്രകാരം കുട്ടികളിലെ കുത്തിവെയ്പ്പിന് വിമുഖതയുള്ള പ്രദേശങ്ങളിൽ ശീലമാറ്റ ഇടപെടലുകൾ നടത്തുക ലക്ഷ്യമാക്കിയാണ് ജില്ലാതല വിദഗ്ധ സംഘത്തെ നിയോഗിച്ചത്.
കുത്തിവെപ്പുകളെടുക്കാത്ത 10 വീടുകളിൽ സന്ദർശനം നടത്തിയ സംഘം ഏഴ് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. ജില്ലാ ആർ.സി. എച്ച് ഓഫീസർ ഡോ ജെറിൻ എസ് ജെറോഡിന്റെ നേതൃത്വത്തിൽ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ എം.ടി സഗീർ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് മജോ ജോസഫ്, പബ്ലിക് ഹെൽത്ത് നഴ്സുമാരായ കെ.കെ സുബൈറത്ത്, സാജിദ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഗഫൂർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിബി പുല്ലാട്ട്, സി.ടി ത്രേസ്യ, പബ്ലിക് ഹെൽത്ത് നഴ്സുമാരായ സി.കെ ബിന്ദു, ജീന ആനി ബാബു എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു. ഇമ്മ്യൂണൈസേഷൻ വിമുഖതയുള്ള മറ്റു പ്രദേശങ്ങളിലും സംഘം സന്ദർശിക്കും.