സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഇരുപതാം വാർഷികം

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെയും 'Every Child a Scientist and an Artist (ECASA)' എന്ന കുട്ടികൾക്കു വേണ്ടിയുളള പദ്ധതിയുടേയും ഔപചാരിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും കുറിച്ച് വിശദീകരിച്ചതോടൊപ്പം ജൈവവൈവിധ്യ ബോർഡിലെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പൂർണ്ണമായ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
വള്ളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിന് സമീപത്തുള്ള കുട്ടികൾക്കായി 'ഇക്കാസ' യുടെ പ്രഥമ പരിപാടി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം .സി ദത്തൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഇ കുഞ്ഞികൃഷ്ണൻ, 'കേരളത്തിലെ ജൈവവൈവിധ്യത്തിനൊരാമുഖം' എന്ന പരിപാടിയിൽ കുട്ടികളുമായി സംവദിച്ചു.പരിപാടിയുടെ ഭാഗമായി Kunming-Montreal Global Biodiversity Framework ലെ 23 ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകി.