മദ്രാസ് റെജിമെന്റ് റെക്കോര്‍ഡിന്റെ പരാതി പരിഹാര മീറ്റിംഗ്

മദ്രാസ് റെജിമെന്റ് റെക്കോര്‍ഡിന്റെ നേതൃത്വത്തില്‍ വിമുക്തഭടന്മാര്‍, വിധവകള്‍, അവരുടെ ആശ്രിതര്‍ തുടങ്ങിയവരുടെ പെന്‍ഷനുള്‍പ്പടെയുള്ള പരാതികള്‍ പരിഹരിക്കുവാനും നേരിട്ട് സംവദിക്കുവാനും ഫെബ്രുവരി 26ന് രാവിലെ 10.30 മുതല്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മീറ്റിംഗ് നടത്തുന്നു. റെജിമെന്റിലെ വിമുക്ത ഭടന്മാരും ആശ്രിതരും പരാതികള്‍ ഉണ്ടെങ്കില്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8289850488