തൊഴിൽ മേള 22ന്

post

ഉന്നത വിദ്യാഭ്യാസ വകുപ്പ് 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫെബ്രുവരി 22ന് ജോബ് ഫെയർ സംഘടിപ്പിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർഥികൾ രാവിലെ 9.30ന് ബയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. തികച്ചും സൗജന്യമായി ഈ അവസരം ഉപയോഗപ്പെടുത്താം. രജിസ്ട്രേഷന്: https://forms.gle/i1mcjqEddEsFmS39A വിശദ വിവരങ്ങൾക്ക് 9495999712 എന്ന നമ്പറിലേക്ക് JOBFAIR എന്ന് വാട്ട്‌സാപ്പ് ചെയ്യുക.