കയർഭൂവസ്ത്ര വിതാനം: ജില്ലാതല ഏകദിന ശിൽപശാല 21ന്

post

സംസ്ഥാന കയർ വികസന വകുപ്പിന്റെയും കണ്ണൂർ കയർ പ്രൊജക്റ്റ് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ 'കയർ ഭൂവസ്ത്രവിതാനവും സാങ്കേതിക വശങ്ങളും' എന്ന വിഷയത്തിൽ ഫെബ്രുവരി 21ന് രാവിലെ 10.30ന് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ ജില്ലാതല ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി അധ്യക്ഷയാവും.

ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എ.ഇ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി) എന്നിവർ പങ്കെടുക്കും. കയർ ഭൂവസ്ത്രത്തെപ്പറ്റിയും അതിന്റെ ഉപയോഗ സാധ്യതകളെ പറ്റിയും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അവബോധം നൽകുകയാണ് ലക്ഷ്യം.

'കയർ ഭൂവസ്ത്രവിതാനത്തിലെ സാങ്കേതികവശങ്ങൾ 'എന്ന വിഷയത്തിൽ അനിൽകുമാർ എൻ. ആർ. (ടെക്‌നിക്കൽ കൺസൾട്ടന്റ് കയർ ഫെഡ് ആലപ്പുഴ), കയർ ഭൂവസ്ത്ര വിതാനവും തൊഴിലുറപ്പ് പദ്ധതിയും എന്ന വിഷയത്തിൽ ആതിര സി. ആർ. (ജില്ലാ എഞ്ചിനീയർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കണ്ണൂർ) എന്നിവർ ക്ലാസെടുക്കും.