സംസ്ഥാനത്തിന് 124.25 കോടി രൂപ പ്രോത്സാഹന തുക അനുവദിച്ചു

സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് 2024-25 പാർട്ട് XIII- അർബൻ പ്ലാനിംഗ് റിഫോംസിന്റെ ഭാഗമായി എൽ.എസ്.ജി.ഡി അമൃത് മിഷൻ കേരള സമർപ്പിച്ച പ്രൊപ്പോസലും അനുബന്ധ രേഖകളും കേന്ദ്ര നഗരകാര്യ മന്ത്രാലയം വിലയിരുത്തി അംഗീകരിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തിന് 124.25 കോടി രൂപ പ്രോത്സാഹന തുകയായി അനുവദിച്ചു. പ്രസ്തുത തുക സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന നിക്ഷേപമായി ഉപയോഗിക്കാവുന്നതാണ്. നിലവിൽ ഉത്തർപ്രദേശ്, കേരളം, ആസാം, ഹിമാചൽപ്രദേശ് തുടങ്ങി നാല് സംസ്ഥാനങ്ങൾക്കാണ് പ്രോത്സാഹന തുക അനുവദിച്ചിട്ടുള്ളത്.