112ഫ്രഞ്ച് പൗരന്‍മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയില്‍ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു

post

എറണാകുളം : ലോക് ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്‍മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയില്‍ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചിയിലെത്തിച്ച് കയറ്റി വിടുകയായിരുന്നു.

പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ കാതറിന്‍ കേരള സര്‍ക്കാരിനും ,വിനോദ സഞ്ചാര വകുപ്പിനും വീണ്ടും വീണ്ടും നന്ദി പറഞ്ഞു. കേരളത്തില്‍ കുടുങ്ങിയതങ്ങളുടെ പൗരന്‍മാരെ തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂറുകളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറ്റി വിട്ടതിന്.സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പെട്ടു പോയിരുന്നവരാണിവരെല്ലാം. ടൂറിസ്റ്റ് വിസയില്‍ മാര്‍ച്ച് 11 ന് മുന്‍പ് സംസ്ഥാനത്തെത്തിയവരില്‍ 3 വയസുകാരന്‍ മുതല്‍ 85 വയസുള്ളവര്‍ വരെയുണ്ട്.

വിനോദ സഞ്ചാരികളും, ആയുര്‍വേദ ചികിത്സക്കെത്തിയവരുമാണ് എല്ലാവരും. ഫ്രഞ്ച് എംബസിയില്‍ നിന്നും വിദേശ കാര്യ വകുപ്പില്‍ നിന്നും ആവശ്യമെത്തിയതോടെ പോലീസ് സഹായത്തോടെ വിനോദ സഞ്ചാര വകുപ്പ് കൊച്ചിയിലെത്തിച്ചു.ആരോഗ്യ വകുപ്പ് മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കി 24 മണിക്കൂറിനുള്ളില്‍ നെടുമ്പാശേരിയിലെത്തിച്ചു.

ഫ്രഞ്ച് എംബസി ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനം മുംബൈ വഴി ഇന്ന് രാവിലെ 8.00 മണിക്ക് പാരീസിലേക്ക് തിരിച്ചു.5300 പേര്‍ മരിച്ച ഫ്രാന്‍സിനെക്കാള്‍ ഇവിടെ സുരക്ഷിതമാണെന്ന് കരുതി നാട്ടിലേക്ക് മടങ്ങാത്ത ഫ്രഞ്ച് പൗരന്‍മാര്‍ ഇനിയും കേരളത്തിലുണ്ട് .യു കെ ,യു എസ് എന്നീ രാജ്യങ്ങളുടെ 200 ഓളം പൗരന്‍മാരും റഷ്യയില്‍ നിന്നുള്ള നൂറില്‍ താഴെ വിദേശികളും സംസ്ഥാനത്തുണ്ട്.

video-https://www.youtube.com/watch?v=pu8T5Iynasg&list=PLCnnh4Qj2cyrRbRBpHzfsKj9lsUjj-7kk