സാഗരിക മറൈൻ അക്വേറിയത്തിൽ ഫെബ്രുവരി 3 ന് സൗജന്യ പ്രവേശനം

ഐ സി എ ആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് 2025 ഫെബ്രുവരി 3-ന് രാവിലെ 10മുതൽ വൈകിട്ട് 4വരെ സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വിഴിഞ്ഞത്തെ സി എം എഫ് ആർ ഐയുടെ വിഴിഞ്ഞം മേഖലാ കേന്ദ്രമായ സാഗരിക മറൈൻ അക്വേറിയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചതായി സെൻട്രൻ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിഴിഞ്ഞം മേഖലാ കേന്ദ്രം പത്രക്കുറിപ്പിൽ അറിയിച്ചു.