ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാപഞ്ചായത്ത് 1.5കോടി നല്‍കി

post

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 1.5കോടി രൂപ നല്‍കി. ജില്ലാപഞ്ചായത്തിന് 2017-18, 2018-19 വര്‍ഷങ്ങളില്‍ ലഭിച്ച സ്വരാജ് ട്രോഫി അവാര്‍ഡുകളുടെയും 2017-18 ല്‍ ലഭിച്ച ദീന്‍ദയാല്‍ പുരസ്‌കാരത്തിന്റെയും സമ്മാനത്തുകകളും ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ ലാഭവിഹിതവും ചേര്‍ത്താണ് ഒന്നരക്കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ഇവ കൂടാതെ ജില്ലാപഞ്ചായത്ത് അംഗങ്ങളുടെ ഒരുമാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.