അന്താരാഷ്ട്ര പുസ്തകോത്സവം: ക്വിസ് മത്സരം

post

2025 ജനുവരി 7 മുതൽ 13 വരെ കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി സ്‌കൂൾ (ഹൈസ്‌കൂൾ ഹയർസെക്കൻഡറി) വിദ്യാർഥികൾ, കോളജ് (ബിരുദ ബിരദാനന്തര ബിരുദം) വിദ്യാർഥികൾ, പൊതുജനം എന്നീ മൂന്നു വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കുള്ള പ്രാഥമിക മത്സരങ്ങൾ മേഖലാടിസ്ഥാനത്തിലും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ, പൊതുജനങ്ങൾക്കുള്ള പ്രാഥമിക ഫൈനൽ മത്സരങ്ങൾ എന്നിവ നിയമസഭ മന്ദിരത്തിലും വച്ച് നടത്തും. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കുമായി www.klibf.niyamasabha.org സന്ദർശിക്കുക.