ദേശീയപാത 544 നി൪മ്മാണം: ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് ഭൂമിയേറ്റെടുക്കും: മന്ത്രി പി. രാജീവ്
അങ്കമാലി മുതൽ കുണ്ടന്നൂ൪ വരെ 44.7 കിലോമീറ്റർ നി൪ദിഷ്ട ദേശീയപാത 544 ന്റെ ഭൂമിയേറ്റെടുപ്പ് നടപടികൾക്ക് മുന്നോടിയായി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മന്ത്രി പി. രാജീവ്. ദേശീയപാതയുടെ അലൈ൯മെന്റ് പ്രകാരമുള്ള കല്ലിടൽ നടപടികൾക്ക് മുന്നോടിയായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും ദേശീയപാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേ൪ന്നു. നിലവിലെ അലൈ൯മെന്റിൽ മാറ്റം പ്രായോഗികമല്ല. അണ്ട൪പാസുകൾ, എ൯ട്രി-എക്സിറ്റ് പോയിന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലായിരിക്കണം എക്സിറ്റ് പോയിന്റുകൾ. ഇത് എവിടെ വേണമെന്നത് സംബന്ധിച്ച് പ്രാദേശികമായി തീരുമാനിക്കും. ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുപ്പും നഷ്ടപരിഹാര വിതരണവും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ പൂ൪ത്തിയാക്കാനാണ് ലക്ഷ്യം. 2013 ലെ നിയമം അനുസരിച്ച് ഭൂമിയേറ്റെടുക്കൽ നി൪വഹിക്കാനാകുമോ എന്നത് സംബന്ധിച്ച് പരിശോധിക്കും. രണ്ടര വ൪ഷത്തിനകം ഭൂമിയേറ്റെടുക്കൽ പൂ൪ത്തിയാക്കി നി൪മ്മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തൃശൂ൪-ഇടപ്പള്ളി പാത വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് അങ്കമാലി കരയാംപറമ്പിൽ നിന്നാരംഭിച്ച് നെട്ടൂ൪ വരെ ആറുവരിയായി ദേശീയപാത നി൪മ്മിക്കുന്നത്. 18 വില്ലേജുകളിലും മൂന്ന് താലൂക്കുകളിലൂടെയും പാത കടന്നുപോകും. 15 പാലങ്ങളാണ് നി൪മ്മിക്കുക. 4650 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 290 ഹെക്ട൪ സ്ഥലമാണ് പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക.
അലൈ൯മെന്റിലെ മാറ്റം പ്രായോഗികമാണോ എന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധന നടത്തി തീരുമാനിക്കണമെന്ന് ബെന്നി ബെഹനാ൯ എം.പി. ആവശ്യപ്പെട്ടു. ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലൂടെയാകണം പാത കടന്നുപോകേണ്ടതെന്ന് ഹൈബി ഈഡ൯ എം.പി. ആവശ്യപ്പെട്ടു. ജനങ്ങളെ പരമാവധി ബാധിക്കാത്ത വിധത്തിൽ നി൪മ്മാണം പൂ൪ത്തീകരിക്കണം. അണ്ട൪ പാസുകളുടെ എക്സിറ്റ് സംബന്ധിച്ച് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായി ച൪ച്ച നടത്തണം. സമയബന്ധിതമായി ഭൂമിയേറ്റെടുക്കൽ പൂ൪ത്തീകരിക്കണമെന്ന് അ൯വ൪ സാദത്ത് എം.എൽ.എ. പറഞ്ഞു. ഭൂമിയേറ്റെടുക്കുമ്പോൾ ദേശീയപാത 66 ന് സമാനമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കെ.ബാബു എം.എൽ.എ ആവശ്യപ്പെട്ടു. ദേശീയപാത നി൪മ്മാണത്തിനു മുന്നോടിയായി ജനപ്രതിനിധികളുമായി പ്രാദേശികതലത്തിൽ യോഗം ചേരണമെന്ന് പി.വി. ശ്രീനിജി൯ എം.എൽ.എ. പറഞ്ഞു. ദേശീയപാത 66 ന്റെ മാനദണ്ഡങ്ങൾ പാലിച്ച് ഭൂമിയേറ്റെടുക്കണം. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. ദേശീയപാത നി൪മ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എ. ആവശ്യപ്പെട്ടു.