ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍ക്ക് രാത്രി എട്ടു വരെ അനുമതി

post

തിരുവനന്തപുരം : ഹോട്ടലുകള്‍, ടേക്ക് എവേ കൗണ്ടറുകള്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ സര്‍ക്കാര്‍ അനുമതി നല്‍കി. നേരത്തെ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് മണി വരെയായിരുന്നു പ്രവര്‍ത്തനാനുമതി. ഓണ്‍ലൈനിലല്ലാതെയുള്ള വില്‍പന വൈകിട്ട് അഞ്ച് മണിക്ക് തന്നെ അവസാനിപ്പിക്കണം. രാത്രി ഒന്‍പത് മണിക്കകം ഓണ്‍ലൈന്‍ ഭക്ഷണം വീടുകളിലെത്തിക്കുന്നവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.