കെ എസ് ഡി പി ക്ക് മരുന്ന് സംഭരിക്കുന്നതിന് വിതരണോത്തരവ് നല്‍കും

post

കെ എസ് ഡി പി യില്‍ നിന്നും കെഎംഎസ്സിഎല്‍ മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദര്‍ഘാസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മറ്റു കമ്പനികള്‍ക്ക് വിതരണ ഉത്തരവ് നല്‍കുന്നതിന് മുമ്പ് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് വിതരണോത്തരവ് നല്‍കാന്‍ തീരുമാനിച്ചു. കെഎസ്ഡിപി ഉത്പാദിപ്പിക്കുന്ന മരുന്നുകളില്‍ 50 ശതമാനം അര്‍ഹമായ വില മുന്‍ഗണനയോടെ കെഎസ്ഡിപിക്ക് വിതരണ ഉത്തരവ് നല്‍കുന്നതിന് സംവരണം ചെയ്യാനും തീരുമാനിച്ചു. പൊതുമേഖലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും ആ നയത്തിന്റെ മെച്ചമാണ് കെ.എസ്ഡിപി കൈവരിച്ച പുരോഗതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി രാജീവ്, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളിധരന്‍, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, വ്യവസായ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍, കെ എസ്. ഡി. പി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, മാനേജിങ് ഡയറക്ടര്‍ ഇ. എ. സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.