തൊഴിലാളികള്‍ക്ക് ലേബര്‍ ബോര്‍ഡ് ധനസഹായം നല്‍കും

post

തോട്ടം തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ലേബര്‍ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കും. അതിഥി തൊഴിലാളികള്‍ക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കും. ദുരന്തത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ലേബര്‍ ബോര്‍ഡ് ഒരു ലക്ഷം രൂപ വീതം നല്‍കും. വയനാട്ടിലെ ദുരിതബാധിതരുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു തൊഴില്‍, പൊതുവിദ്യാഭ്യാസം വകുപ്പ മന്ത്രി വി.ശിവന്‍കുട്ടി.