കേരളീയം 2023 ന്റെ വിശേഷങ്ങളറിയാൻ വെബ്‌സൈറ്റ് പുറത്തിറക്കി

നവംബർ ഒന്ന് മുതൽ ഏഴു വരെ തലസ്ഥാന നഗരിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'കേരളീയം 2023' പരിപാടിയുടെ വെബ് സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. keraleeyam.kerala.gov.in എന്ന വെബ് സൈറ്റിൽ കേരളീയം 2023 ന്റെ പൂർണ വിവരങ്ങൾ അറിയാം. സെമിനാറുകൾ, പ്രദർശനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ചലച്ചിത്ര , പുസ്തക , പുഷ്പ, ഭക്ഷ്യ മേളകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വെബ് സൈറ്റിലൂടെ ലഭ്യമാക്കും. മേളയോടനുബന്ധിച്ചു പൊതു ജനങ്ങൾക്കായുള്ള വിവിധ മത്സരങ്ങളും കേരളീയം 2023 വെബ് സൈറ്റ് വഴി സംഘടിപ്പിക്കുന്നുണ്ട്.