ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

post

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിൽ അംഗങ്ങളായവരിൽ 2022 മാർച്ച് മാസം മുതൽ തുടർന്നുള്ള മാസങ്ങളിൽ അംശാദായ അടവ് മുടങ്ങിയതിനാൽ അംഗത്വം റദ്ദായവർക്ക് 2024 ജൂലൈ 10 മുതൽ 2024 ഓഗസ്റ്റ് 10 വരെ പിഴ സഹിതം അംശാദായം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം. അദാലത്ത് വഴി അംഗത്വം പുതുക്കാനുള്ള അവസരം ഇതുവരെ വിനിയോഗിക്കാത്തവർക്ക് മാത്രമേ പുതുക്കാൻ അവസരം ഉണ്ടായിരിക്കുകയുള്ളൂ. ഓഫീസ് പ്രവർത്തിദിവസങ്ങളിൽ അംഗത്വ പാസ് ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് (ഒരു മാസം 25000 രൂപ എന്ന നിരക്ക്) രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ വൗച്ചർ എന്നിവ സഹിതം അംഗങ്ങൾക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്: 0471 2325582, 8330010855