അങ്കണവാടി പ്രവേശനോത്സവം മാറ്റിവച്ചു

സംസ്ഥാനത്തെ കനത്ത മഴയുടെ സാഹചര്യത്തിൽ മെയ് 30നു സംസ്ഥാന തലത്തിലും അങ്കണവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റിവെച്ചു. അതിത്രീവമഴ തുടരുന്ന സാഹചര്യത്തിലാണ് പ്രവേശനോത്സവം മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.