ലോക്സഭാ തെരഞ്ഞെടുപ്പ്: പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം

post

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഹെല്‍പ് ലൈന്‍ ആന്‍ഡ് പരാതി പരിഹാര നോഡല്‍ ഓഫീസായ പാലക്കാട് ജില്ലാ പ്ലാനിങ് ഓഫീസില്‍ അറിയിക്കാം. 0491 2910250 എന്ന നമ്പറിലാണ് പരാതികൾ അറിയിക്കേണ്ടത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സമ്മതമില്ലാതെ പോസ്റ്റര്‍ ഒട്ടിക്കല്‍ ഉള്‍പ്പെടെ എന്ത് തരം പരാതികളും ലൊക്കേഷന്‍ സഹിതം അറിയിക്കാമെന്ന് ഹെല്‍പ് ലൈന്‍ ആന്‍ഡ് പരാതി പരിഹാര സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.