പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം

ചികിത്സയെക്കാൾ പ്രധാനം രോഗപ്രതിരോധമാണെന്നും ഇതിൻ്റെ ഭാഗമായി ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പാറശ്ശാല മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ സമാനതകൾ ഇല്ലാത്ത വികസനമാണ് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു. പുതിയ ബ്ലോക്കിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ആരോഗ്യവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടുകോടി രൂപ ചെലവഴിച്ചാണ് 14 കിടക്കകൾ ഉൾക്കൊള്ളുന്ന ബ്ലോക്ക് നിർമ്മിക്കുന്നത്. ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.