അട്ടപ്പാടി മേഖലയില്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത് 2000 ഭക്ഷ്യകിറ്റുകള്‍

post

പാലക്കാട് : അട്ടപ്പാടി മേഖലയില്‍ ആദ്യഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റുകളില്‍ 2000 കിറ്റുകളുടെ വിതരണം പൂര്‍ത്തിയായതായും ബാക്കിയുള്ള 2000 കിറ്റുകളുടെ  വിതരണം നടക്കുന്നതായും ഐ.ടി.ഡി.പി.പ്രോജക്ട് ഓഫീസര്‍ വാണിദാസ് അറിയിച്ചു. പുതൂര്‍ പഞ്ചായത്തില്‍ 1000 ,ഷോളയൂര്‍ പഞ്ചായത്തില്‍ 1000  എന്നിങ്ങനെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. അഗളി പഞ്ചായത്തില്‍ വിതരണം നടന്നുവരുന്നതായും വിദൂരപ്രദേശങ്ങളായ ഗലസി, മേലെതൊഡുക്കി , താഴെ തൊഡുക്കി, ആനവായ്, ഉള്‍പ്പടെയുള്ള ഊരുകളില്‍ നിലവില്‍ ഭക്ഷിപ്രതിസന്ധി ഇല്ലെന്നും, ഐ.ടി.ഡി.പി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഊരുകള്‍ സന്ദര്‍ശിച്ച്   ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തി 11000 ഭക്ഷ്യകിറ്റുകള്‍ മേഖലയില്‍ വിതരണം ചെയ്യും. പട്ടിമാളം ഊരില്‍ 3 കുടുംബങ്ങള്‍ക്ക് അരി കുറവുണ്ടെന്ന് കഴിഞ്ഞദിവസം എസ്.ടി.പ്രമോട്ടര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് അന്വേക്ഷിക്കുകയും

കൂടുതല്‍ അംഗസംഖ്യയുള്ള കുടുംബമായതിനാല്‍ 4 വീടുകളില്‍ അരി കുറവുണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഖേന  അവശ്യവസ്തുക്കള്‍ എത്തിച്ചതായും ഐ.ടി.ഡി.പി. ഓഫീസര്‍ അറിയിച്ചു.