കരമന - സോമൻ നഗർ - കാലടി റോഡിൽ ഗതാഗതം താത്കാലികമായി നിരോധിച്ചു

post

തിരുവനന്തപുരം ജില്ലയിലെ കരമന - സോമൻ നഗർ - കാലടി റോഡിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ഫെബ്രുവരി 23,24 തീയതികളിൽ ഈ റോഡിലൂടെയുള്ള ഗതാഗതം താത്കാലിമായി നിരോധിച്ചിരിക്കുന്നു. ഈ റോഡിലൂടെ പോകേണ്ടുന്ന വാഹനങ്ങൾ കരമന - തളിയൽ - കാലടി റോഡുവഴി പോകേണ്ടതാണെന്നു പി.ഡബ്ലു.ഡി റോഡ്സ് ഡിവിഷൻ അറിയിച്ചു.