വയനാട് ജില്ലയിൽ അക്ഷയ സംരംഭകരാകാന്‍ അപേക്ഷിക്കാം

post

അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത വയനാട് ജില്ലയിലെ മീനങ്ങാടി, മുട്ടില്‍ ഗ്രാമ പഞ്ചായത്തുകളിലെ മൈലമ്പാടി, മുട്ടില്‍ 2 അക്ഷയ കേന്ദ്രങ്ങളിലേക്ക് പ്രീ ഡിഗ്രി/ പ്ലസ് ടു അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളളവര്‍ ഫെബ്രുവരി 17 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രായപരിധി 18 നും 50 നും മദ്ധ്യേ. അപേക്ഷയോടൊപ്പം ഡയറക്ടര്‍, അക്ഷയ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡി.ഡി നല്‍കണം. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയുടെ പ്രിന്റ് ഔട്ട്, മറ്റ് അനുബന്ധ രേഖകള്‍ ഫെബ്രുവരി 26 നകം അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ തപാലായോ നേരിട്ടോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ http://www.akshaya.kerala.gov.inല്‍ ലഭിക്കും. ഫോണ്‍: 04936 206265.