തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളില്‍ ജലവിതരണം മുടങ്ങും

post

തിരുവനന്തപുരം: അട്ടക്കുളങ്ങര-ഈഞ്ചയ്ക്കൽ റോഡിൽ അട്ടക്കുളങ്ങര ജംഗ്ഷന് സമീപം 700 എംഎം പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ ഫെബ്രുവരി 3 രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ശ്രീകണ്ഠേശ്വരം, ചാല, വലിയശാല, മണക്കാട്, ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, ഫോർട്ട്, വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ എന്നീ വാർഡുകളിൽ പൂർണമായും കുര്യാത്തി, ആറ്റുകാൽ, വലിയതുറ, കളിപ്പാൻകുളം, പേട്ട എന്നിവിടങ്ങളിൽ ഭാഗികമായും ശുദ്ധജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.