വിളവൂർക്കലും കവടിയാറും ഇനി സ്മാർട്ട് വില്ലേജ് ഓഫീസുകൾ

കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ വില്ലേജ് ഓഫീസും വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി നാടിന് സമർപ്പിക്കുന്ന ചടങ്ങ് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സർവ്വതല സ്പർശിയായ വികസനത്തിനാണ് സംസ്ഥാന സർക്കാരിന് കീഴിൽ കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്ത് എല്ലാ സേവനങ്ങളും സ്മാർട്ടാകുന്ന കേരളത്തിലേക്ക് മലയാളിയെ നയിക്കുകയെന്ന കർത്തവ്യമാണ് റവന്യു വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.