ടോൾ ചെമ്മനാകരി റോഡിൽ ഗതാഗത നിരോധനം

പ്രവർത്തി പുരോഗമിക്കുന്ന ടോൾ ചെമ്മനാകരി റോഡിൽ ടോൾ ജംഗ്ഷൻ മുതൽ ചാലുംകടവ് പാലം വരെ ജനുവരി 19 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. യാത്രക്കാർ കൊച്ചങ്ങാടി വഴിയുള്ള ചെമ്മനാകിരി ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ റോഡോ മറ്റു ഉപറോഡുകളോ ഉപയോഗിക്കണമെന്ന് വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.