വൈക്കം കണ്ടത്തിപ്പറമ്പ് - നാനാടം പൊതുമരാമത്തു വകുപ്പ് റോഡിൽ ഗതാഗതം നിരോധിച്ചു

കോട്ടയം വൈക്കം കണ്ടത്തിപ്പറമ്പ് - നാനാടം പൊതുമരാമത്തു വകുപ്പ് റോഡിൽ ക്രോസ്സ് ഡ്രെയ്ൻ നിർമ്മാണം നടക്കുന്നതിനാൽ ജനുവരി 11 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ റോഡിൽ കൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി വൈക്കം പൊതുമരാമത്തു നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.